നടന് ടോവിനോയുടെ ഭാര്യ ലിഡിയയുടെ അച്ഛന് മരണപെട്ടു ഷൂട്ടിങ്ങ് നിര്‍ത്തി നടന്.. താരങ്ങളുടെ അനുശോചനം..
ഒരു മരണം വലിയ നഷ്ടമാണ്.. കരുത്തായി ഒപ്പമുണ്ടായിരുന്ന അച്ചനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.. നടന് ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് വിന്‍സന്റ് ജോസഫ് കുന്നം കുടത്ത് അന്തരിച്ചു. 66 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു ടൊവിനോയുടെ ഭാര്യ ലിഡിയയുടെ പിതാവ് അന്തരിച്ചത്. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികനാണ്. ലിഡിയയെ കൂടാതെ വിന്‍സന്റ് ജോസഫിന് ജോസ്വിന് എന്ന മകന് കൂടിയുണ്ട്. ഭാര്യ മേരി വിജയം. 2014 ഒക്ടോബര്‍ 25നായിരുന്നു ടൊവിനോയും ലിഡിയയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ഇസ്സ, തഹാന് എന്നീ രണ്ടു കുട്ടികളാണ് ഉള്ളത്. മരണത്തെ തുടര്‍ന്ന് താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി മാറ്റിവെച്ചു.. താരങ്ങളും അണിയറ പ്രവര്‍ത്തകരും, മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.. ആദരാഞ്ജലികളോടെ. FC