കോമഡി നടന് ഉല്ലാസ്പന്തളത്തിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍.. താരത്തെ പോലീസ് ചോദ്യം ചെയ്യുന്നു…
നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ എന്ന ആശയാണ് മരിച്ചത്. 38 വയസ്സായിരുന്നു, ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ ഉല്ലാസും ഭാര്യയും തമ്മില്‍ വഴക്കുനടക്കാറുണ്ടായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം, അതുകൊണ്ടു തന്നെ ഉല്ലാസിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് അറിയുന്നത്, ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.
മൃതദേഹം അടൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. രണ്ടുമക്കളാണ് ഇന്ദ്രജിത്ത്, സൂര്യജിത്ത്. ആദരാഞ്ജലികളൊടെ. FC