നടി സുബി – സന്തോഷ് പണ്ഡിറ്റ് വിവാഹം – അതിങ്ങനെ കലാശിച്ചു, നല്ല ജോഡികള്‍….
രണ്ടുപേരും തമാശക്കാര്‍, ഒരേ മേഖലയില്‍ നിന്നുള്ളവര്‍, ഒരു ചാനല്‍ ഷോക്കിടെ സുബി സന്തോഷ് പണ്ഡിറ്റിനെ പ്രപ്പോസ് ചെയ്യുന്നു അതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്, മലയാള ടെലിവിഷന്‍ രംഗത്ത് ക്രോണിക് ബാച്ചിലറായി നില്ക്കുന്ന നടിമാരില്‍ ഒരാളാണ് സുബി സുരേഷ്.
പലപ്പോഴും സുബിയുടെ കല്ല്യാണ വിശേഷം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. കൃത്യമായ മറുപടി നല്‍കാതെ വലിയാറാണ് സുബിയുടെ പതിവ്. അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ക്ക് കുറവുണ്ടാകാറില്ലതാനും. പക്ഷെ ഇതൊന്നും താരത്തെ ബാധിക്കുന്ന വിഷയമേയല്ല. കല്യാണക്കാര്യമായാലും, മറ്റെന്ത് കാര്യമായാലും തന്നെ ട്രോളാന്‍ മറ്റാരും വേണ്ടെന്ന ലൈനിലാണ് സുബിയുടെ നില്പ്. അതുപോലൊരു സെല്‍ഫ് ട്രോളാണ് സുബി കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുന്നത്.
എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു പണ്ഡിറ്റിനോട് സുബിയുടെ ചോദ്യം. അത് പിന്നെ മാഡം, എന്ന് പറഞ്ഞ് തുടങ്ങിയ പണ്ഡിറ്റിനോട്, അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതിയെന്ന് പറയുന്നു. ഓകെ, സുബി ഞാന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഈ വീഡിയോയില്‍ തഗ് സിമ്പലും സുബിക്ക് കിളിപോയ ഇമോജി സിമ്പലും ചേര്‍ത്ത് എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന് കാലേല് വാരി തറയിലടിച്ചു.. എനിക്കെന്തിന്റെ കേടായിരുന്നു.. എന്ന കുറിപ്പാണ് വീഡിയോക്ക് സുബി നല്‍കിയിരിക്കുന്നത്. വീഡിയോക്ക് കമന്റുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ് എത്തുന്നുണ്ട്. ‘ഞാന്‍. സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി .. അതാ അങ്ങനെ പറഞ്ഞെ.. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ? ഉച്ച ഭക്ഷണം കഴിച്ചോ ? ചായ കുടിച്ചോ ? നന്ദി ..’ -എന്നായിരുന്നു പണ്ഡിറ്റിന്റെ രസകരമായ കമന്റ്.
ഏറെ രസകരമായ കമന്റുകളാണ് വീഡിയോക്ക് വരുന്നത്. സുബിയുടെ മനസ്സിന്റെ സൗന്ദര്യം കാണുന്ന ഒരാള്‍ വരുമെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ സങ്കല്‍പ്പത്തെ വിമര്‍ശിക്കുന്നവരും ഉണ്ട് ധാരാളം. ‘ഇനിയും നേരം വെളുത്തില്ലേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഓരോരുത്തര്‍ക്കും അവരവരുടെ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്യുന്നു. കല്യാണം നടന്നാല്‍ സുബിയും സന്തോഷും സൂപ്പര്‍ ജോഡിയായിരിക്കും FC