നടന് വിജിലേഷിന്റെ ആഗ്രഹങ്ങളെല്ലാം സഫലം-വിവാഹ നിശ്ചയം കഴിഞ്ഞു.വധു സ്വാതി.
അഭിനയിച്ച സിനിമകളില്‍ തന്റെ റോളുകള്‍ ചെറുതാണെങ്കിലും അത് വലുതാക്കി ആരാധകരിലേക്ക് കടന്ന് കൂടാന്‍ കഴിഞ്ഞ നടനാണ് വിജിലേഷ്.
മഹേഷിന്റെ പ്രതികാരത്തിലെ നിഷ്കളങ്കനായ സഹോദരന് സഹോദരിക്ക് നേരിട്ട ദുരനുഭവം ചോദ്യം ചെയ്യാന്‍ കഴിയാതെ കരാട്ടെ പഠിക്കുന്നതും പ്രതികാരം ചെയ്യുന്നതും സൂപ്പര്‍ ഹിറ്റായിരുന്നു.
വിജിലേഷിന് ഒരു ഇണ വേണം തുണ വേണം അതിന് വേണ്ടി താരം FBയില്‍ ഒരു പോസ്റ്റിട്ടു.ജീവിതത്തില്‍ ഒരു കൂട്ട് വേണം തയ്യാറുള്ളവര്‍ ബന്ധപ്പെടുക.പലരും ബന്ധപ്പെട്ടെന്നും പക്ഷെ വിവാഹം കഴിക്കാന്‍
ആരും വന്നില്ലെന്നും ഇപ്പോള്‍ കെട്ടാന്‍ പോകുന്നത് കോഴിക്കോട്ടുകാരി സുന്ദരിക്കുട്ടി സ്വാതി ഹരിദാസിനെയാണ്.പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞാണ് സ്വാതിയിലേക്കെത്തിയത്.
രണ്ടാമത്തെ പെണ്ണുകാണലില്‍ കിട്ടിയതാണ് സ്വാതിയെ.സിനിമക്കാരനായതില്‍ അവളുടെ വീട്ടുകാര്‍ക്ക്
എതിര്‍പ്പുണ്ടായിരുന്നു.കലയെ സ്നേഹിക്കുന്ന സ്വാതി എന്നെ മുറുകെ പിടിച്ചു.സഹോദരന് കൂടി പെണ്ണ് നോക്കുന്നുണ്ട്.ഒത്താല്‍ ഒരുമിച്ച് ഇല്ലെങ്കില്‍ ഞാനാദ്യം എന്നാണ് ലൈന്‍.
വിവാഹ നിശ്ചയം ഭംഗിയായി കഴിഞ്ഞു.സ്വാതി ബി.എഡ് കഴിഞ്ഞതാണ്.എന്തായാലും വിവാഹകാര്യത്തില്‍ ഒരു തീരുമാനമായതിന്റെ സന്തോഷത്തിലാണ് കുടുംബം.ആശംസകളോടെ.
ഫിലീം കോര്‍ട്ട്.