നടി ഖുശ്ബുവിനെ കാറില്‍ ടാങ്കറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം- പൂര്‍ണ്ണമായും തകര്‍ന്നു.
തെന്നിന്ത്യന്‍ താരസുന്ദരിയാണ് നടി ഖുശ്ബു.ആന്ധ്രയില്‍ നിന്നാണ് തമിഴ് നാട്ടില്‍ എത്തിയത്.തമിഴ്നാട്ടില്‍ എത്തിയതോടെ അവരുടെ രാശി തെളിഞ്ഞു.
ചിന്നതമ്പി എന്ന ചിത്രത്തിലഭിനയിച്ചതോടെ പ്രഭുവും ഖുഷ്ബുവും തമിഴ് ജനതയുടെ ദൈവങ്ങളായി.അവര്‍ക്കൊരു ക്ഷേത്രം വരെ പണിതു തമിഴ് നാട്ടിലെ ആരാധകര്‍.മലയാളത്തിലും ഖുശ്ബു നിരവധി ചിത്രങ്ങളിലഭിനയിച്ചു.
അതിനിടയില്‍ രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു ആദ്യം DMK യിലായിരുന്നു.കരുണാനിധിയില്‍ നിന്ന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ച അവര്‍ വൈകാതെ DMKവിട്ട് കോണ്‍ഗ്രസ്സിലെത്തി.10 വര്‍ഷം അതില്‍ നിറഞ്ഞ് നിന്നെങ്കിലും അര്‍ഹിച്ചതൊന്നും അവര്‍ക്ക് കിട്ടിയില്ല.
അതോടെ താരസുന്ദരി നരേന്ദ്രമോദിയുടെ കീഴിലേക്ക് BJPയിലേക്ക് ചേക്കേറി.പാര്‍ട്ടി മാറിയ ഖുശ്ബുവിന്റെ കാറില്‍ ടാങ്കര്‍ ലോറി ഇടിച്ചു അപകടം സംഭവിച്ചിരിക്കുകയാണ്.തമിഴ്നാട്ടിലെ മേല്‍മറവത്തൂരില്‍ വെച്ചായിരുന്നു അപകടം.ഗൂഡല്ലൂരിലെ വേലിയാത്രയില് പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം.
ഖുശ്ബു തന്നെയാണ് അപകടവാര്‍ത്ത ട്വീറ്റ് ചെയ്തത്.
താന്‍ സഞ്ചരിച്ചിരുന്ന കാര്‍ ശരിയായ ദിശയിലായിരുന്നു.എന്നാല്‍ ദിശ തെറ്റിച്ച് വന്ന ടാങ്കര്‍ ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ഖുശ്ബു ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.ജനനന്മക്കായി എന്നും ജനങ്ങളോടൊപ്പം നില്ക്കുക.
ഫിലീം കോര്‍ട്ട്.