അയ്യപ്പനും കോശിയിലും ആറടി.. നടന് വിനോദിന്റെ മരണം വലിയ ഞെട്ടല്‍.. ബാറിന് മുന്നിലെ കാറില്‍..
നിഷ്കളങ്കമായ അഭിനയം.അഭിനയകളരിയില്‍ നിന്ന് ഗോള്‍ഡ്മെഡല്‍ വാങ്ങിയാണ് ക്യാമറയ്ക്ക് മുന്നില്‍ വിനോദ് എത്തിയത്.അയ്യപ്പനും കോശിയും കണ്ടവര്‍ വിനോദിന് കിട്ടിയ ചെറിയ സീനിലെ വലിയ അഭിനയം ഒരിക്കലും മറക്കില്ല.സ്വകാര്യ ബാറിനുള്ളില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന് വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരണം.കാര്‍ബണ്‍മോണോക്സൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച വൈകീട്ട് കോട്ടയം പാമ്പാടിയില്‍ ഡ്രീംലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷജീവനക്കാരന് കാറിന്റെ അരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.അസ്വഭാവികമരണത്തിന് കേസ്സെടുത്ത് പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നത്തോലി ചെറിയ മീനല്ല,അയ്യപ്പനും കോശിയും,കേരള ക്രൈം ഫയല്‍,കുഞ്ഞിരാമായണം,കുറി, പ്രേമം,എബി,ഹോം,ഹൃദയം,സൂപ്പര്‍ ശരണ്യ,തണ്ണീര്‍മത്തന്‍ദിനങ്ങള്‍,മ്യാവു,കുറുക്കന്,പൂക്കാലം,ജാനകിജാനേ,ക്രിസ്റ്റി,പ്രകാശന് പറക്കട്ടെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ആദരാഞ്ജലികളോടെ ഫിലിം കോര്‍ട്ട്.