ഗുരുവായൂരിലെ മുല്ലപ്പൂ ഇനി സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിന്.. ധന്യയായി ധന്യയും കുടുംബവും..
ഭഗവാന്റെ തിരുനടയില്‍ അഭയം പ്രാപിക്കുന്നവരെ ഭഗവാന് കൈവിടുമോ.സുരേഷ് ഗോപിയുടെ രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഗുരുവായൂരപ്പന് ഇനിയും ലക്ഷകണക്കിന് ഭക്തരുടെ രൂപത്തില്‍ ധന്യക്കും കുടുംബത്തിനും അനുഗ്രഹമരുളും.ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈകുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാന്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയെത്തി.മകളുടെ കല്ല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോ പകര്‍ത്തിയ വീഡിയോ തരംഗമായതോടെയാണ് ധന്യക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയത്.വെറുതെ കാശ്ശ് കൊടുക്കുന്നതല്ലെന്നും അവരുടെ അദ്ധ്വാനം അതില്‍ വരുമെന്നും ധന്യയെ കണ്ട് പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.
എന്റെ മകളുടെ മാംഗല്ല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിന് 200 കിലോ മുല്ലപ്പൂവും 100 കിലോ പിച്ചിപ്പൂവും വാഴനാരില്‍ കെട്ടിയത് 16ാം തിയ്യതി രാത്രി എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ധന്യ പറഞ്ഞു.ഇതിനാവശ്യമായ കാര്യങ്ങള്‍ എത്തിച്ച് തരാമെന്ന് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.എല്ലാം ഭഗവല്‍ കടാക്ഷം FC