ദിലീപിന്റെ നായിക നടി ലക്ഷ്മിയെ തമിഴ് നടന് വിശാല്‍ വിവാഹം കഴിച്ചത്.. നടന് തന്നെയിതാ പറയുന്നു…
കുറച്ചു ദിവസമായി തമിഴ് നവമാധ്യമങ്ങള്‍ തൊടുത്തുവിട്ട ലക്ഷ്മി വിശാല്‍ വിവാഹം മലയാളവും ഏറ്റെടുത്തിരുന്നു എന്നാല്‍ അതിനെതിരെ വിശാല്‍ തന്നെ രംഗത്തെത്തി.. ”സാധാരണ ഞാന്‍ ഇത്തരം വ്യാജ വാര്‍ത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാന്‍ വിവാഹം കഴിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല.
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നിങ്ങളൊരു പെണ്‍കുട്ടിയുടെ സ്വകാര്യജീവിതത്തിലാണ് കടന്നുകയറിയത്. ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാന്‍ ഇതൊരു ബര്‍മുഡ ട്രയാങ്കിള്‍ ഒന്നുമല്ല. സമയമാകുമ്പോള്‍ വിവാഹകാര്യം ഞാന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും.”വിശാല്‍ പറഞ്ഞു.
മലയാള സിനിമകളില്‍ ബാലതാരമായി എത്തി പിന്നീട് തമിഴില്‍ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോന്, കുംകി, സുന്ദരപാണ്ഡ്യന്‍, മിരുതന്, വേതാളം എന്നിവയാണ് പ്രധാന സിനിമകള്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. FC