കൊല്ലം സുധി അപകടപ്പെട്ടു മരിച്ചതിനുപിന്നാലെ കോമഡി താരം തങ്കച്ചനും അപകടത്തില്‍..
കൊല്ലം സുധിയുടെ അപകടമരണത്തെ മറയാക്കിയാണ് തങ്കച്ചനെയും വാര്‍ത്തയിലേക്ക് കൊണ്ടുവന്നത് ഒരപകടം നടന്നു എന്നത് സത്യമാണ് എന്നാല്‍ ചില ചാനലുകള്‍ പറയുന്നതു പോലെ ഒന്നുമില്ലെന്ന് അവസാനം തങ്കച്ചനുതന്നെ പറയേണ്ടി വന്നു എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചന്’, തങ്കച്ചന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കാറും ജെസിബിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം തന്നെ എത്തിയത്. വാര്‍ത്തകള്‍ പൊലിപ്പിക്കുമ്പോള്‍ അതനുഭവിച്ചവരുടെ വികാരം കൂടി മനസിലാക്കുന്നത് നന്നാവും. FC