അമൃതയുടെ അനിയത്തി അഭിരാമിക്ക് കല്ല്യാണം കഴിക്കണം.. 100 വട്ടം ആലോചിച്ചേ നടത്തൂ….
ഗായിക എന്നതിന് പുറമേ അവതാരക, മോഡല്‍, അഭിനേത്രി എന്നീ നിലകളിലും മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്.
വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സോഷ്യല്‍മീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാല്‍ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നുമാണ് അഭിരാമി പറയുന്നത്.’എനിക്ക് എപ്പോഴും വേദനിക്കാറുള്ളത് ഒരു പെണ്ണ് എന്നോട് മോശമായി സംസാരിക്കുമ്പോഴാണ്. പെണ്ണായിട്ട് പോലും മറ്റൊരു പെണ്ണിനെ എന്തിന് ഇങ്ങനയൊക്കെ പറയുന്നുവെന്നത് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ആണുങ്ങള് എപ്പോഴും ആണുങ്ങളെ മാത്രം അംഗീകരിക്കുന്നവരാണെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.’ ‘ഓണ്‍ലൈനില്‍ കാണുന്നത് വെച്ചാണ് ഞാന്‍ പറയുന്നത്. സ്ത്രീയെ ജഡ്ജ്മെന്റല് മൈന്ന്റോടെയാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഇന്നത്തെ കാലം ക്ലിക്ക് ബൈറ്റ്സിന്റേതാണ്. ഏത് കാര്യവും വിവേചന ബുദ്ധിയോടെയും വിവേക ബുദ്ധിയോടെയും കാണണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സൈബര്‍ അറ്റാക്ക് നല്ല രീതിയില്‍ എന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പെയിനിനെ പവറാക്കി യൂസ് ചെയ്യാന്‍ പറ്റും.”ഞാന്‍ അങ്ങനെ സാധിക്കുന്ന ഒരാളാണ്. ഞാന്‍ ഹേറ്റേഴ്സുള്ള ആള് തന്നെയാണ്. ഞാന്‍ ചേച്ചിക്കൊപ്പം അമൃതംഗമയ ഷോസ് ചെയ്യാറുണ്ട്. എന്നെ ആവശ്യമുള്ളപ്പോള്‍ ചേച്ചിക്കൊപ്പം എപ്പോഴും ഷോകള്‍ ചെയ്യാറുണ്ട്. എല്ലായിടത്തും കുത്തികയറി പോകാറില്ല.
വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. മാരേജെന്ന് പറയുമ്പോള്‍ തന്നെ പേടിയാണിപ്പോള്‍. കാരണം കല്ല്യാണം കഴിച്ചാല്‍ പ്രശ്നം, ആ വിവാഹത്തില്‍ ഹാപ്പി അല്ലെങ്കില്‍ അതില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒരു ഡിസിഷന്‍ എടുത്താല്‍ പ്രശ്നം., കല്ല്യാണം സക്സസ് ഫുള്ളായി കാണിച്ചില്ലെങ്കില്‍ പ്രശ്നം അങ്ങനെയാണല്ലോ…. നമ്മളെക്കാള്‍ നാട്ടുകാര്‍ക്കാണ് പ്രശ്നം.’ ‘എന്നെ സോഷ്യല്‍മീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാന്‍ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോള്‍ കല്ല്യാണം കഴിക്കണം. എന്നും അഭിരാമി പറയുന്നു. FC