കോട്ടയം നസീറിന് പിന്നാലെ സീരിയല്‍ നടന് രഞ്ജിത്ത് രാജ് ആശുപത്രിയില്‍.. ദൃശ്യങ്ങള്‍ പുറത്ത് ….
സുബിയുടെ പ്രതീക്ഷിക്കാത്ത മരണം, അവിടെ ആദ്യാവസാനം ഉണ്ടായിരുന്നു നടന് കോട്ടയം നസിര്‍ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എന്‍ജിയോഗ്രാം ചെയ്തുകിടക്കുന്നു, പിന്നാലെയിതാ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന് രഞ്ജിത്ത് രാജ് സോഷ്യല്‍ മീഡിയില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നു താരം ഹോസ്പിറ്റലില്‍ ചികിത്സയില്‍ കിടക്കുന്ന രീതിയിലാണ് ചിത്രം. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോക്കുതാഴെ എന്താണെന്നോ എവിടെയാണെന്നോ ഇല്ല അതുകൊണ്ടു ആരാധകരും ആശങ്കയിലാണ്, തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ രഞ്ജിത്ത് അഡ്മിറ്റെന്നാണ് വിവരം, എന്നാല്‍ തന്റെ അസുഖമെന്തെന്ന് മാത്രം താരം വെളിപ്പെടുത്തിയിട്ടില്ല.
നവമാധ്യമത്തില്‍ സജീവമായ രഞ്ജിത്ത് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയില്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല ഈ അടുത്തിടക്ക് ആയിരുന്നു രഞ്ജിത്ത് ഒരു പോസ്റ്റ് പങ്കുവെച്ചത് അതില്‍ തന്റെ ഭാര്യ വിദേശത്തേക്ക് പോകുന്നു എന്നായിരുന്നു സന്ദേശം, 2017 ലായിരുന്നു രഞ്ജിത്തും ധന്യയും വിവാഹിതരായത്, ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്, സീരിയല്‍ നടി ഉഷയുടെ മകനാണ് രഞ്ജിത്ത് രാജ്, ഇപ്പോള്‍ താരത്തിന് എന്തുപറ്റി എന്ന ആശങ്കയിലാണ് ആരാധകര്‍.. എന്തായാലും ഒന്നും വരുത്താതിരിക്കട്ടെ.. വേഗം സുഖം പ്രാപിക്കട്ടെ. FC