സീരിയല്‍ നടി ഐന്ദ്രില ഒരുഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.. പ്രാര്‍ത്ഥനയോടെ…..
പക്ഷാഘാതത്തേ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശര്‍മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെന്റിലേറ്ററിലാണ് അവര്‍ ഇപ്പോഴുള്ളത്. ഈ മാസം ഒന്നാം തീയ്യതിയാണ് ഐന്ദ്രിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പക്ഷാഘാതമുണ്ടായതിനേ തുടര്‍ന്ന് ഐന്ദ്രിലയെ സര്‍ജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നാണ് പുതിയ സി.ടി. സ്കാന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് ആനന്ദ്ബാസാര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഒരത്്ഭുതം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കണം എന്നാണ് ഐന്ദ്രിലയുടെ സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. ഇത് ഇവിടെ എഴുതുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇന്നാണ് ദിവസം. ഐന്ദ്രിലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിക്കുക.
അമാനുഷികതയ്ക്കായി പ്രാര്‍ത്ഥിക്കുക.-അദ്ദേഹം എഴുതി. നിരവധി പേരാണ് ഇതില്‍ പ്രതികരണവുമായെത്തിയത്. അര്‍ബുദത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന് കത്തി തുടങ്ങിയ ജനപ്രിയ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു. ചില ഓ.ടി.ടി പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില. നമുക്ക് പ്രാര്‍ത്ഥിക്കാം. FC