കരിക്കില്ലെ നടന് അര്ജ്ജുന് വിവാഹിതനായി കരിക്ക് പോലെത്തന്നെ കല്ല്യാണവും കണ്ടത് മില്ല്യണ്‍ ആരാധകര്‍…..
കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ ശേഷം കത്തിപ്പിടിച്ച കരിക്ക് വെബ്സീരിയസ് മലയാള വെബ് സീരിയസ് രംഗത്ത് നമ്പര്‍ വണ്‍ ആയി തുടരുകയാണ് അതിനിടയില്‍ അതിലെ താരങ്ങളുടെ കല്ല്യാണവും അരങ്ങു തകര്‍ക്കുന്നു, കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന് അര്ജുന് രത്തന്‍ വിവാഹിതനായി.
ശിഖ മനോജ് ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് അര്ജ്ജുന് ശിഖയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്, ശിഖ കോഴിക്കോട് വടകര സ്വദേശിയാണ്. പ്രണയ വിവാഹമാണ്. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം. അര്ജുന് വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്. അച്ഛന്, അമ്മ, ചേട്ടന്, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛന് റിട്ട.നേവല്‍ ബേസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ. സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് കരിക്കിലേക്ക് എത്തുന്നത്.
കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.. നവ മിഥുനങ്ങള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്. FC