നടി അമേയക്ക് കല്ല്യാണം വരന്റെ മുഖം കാണിക്കാതെയുള്ള ഫോട്ടോ.. കാണിക്കാന്‍ കൊള്ളത്തില്ലെ എന്ന് ആരാധകര്‍….
കാണിക്കാന്‍ കൊള്ളാത്തവനൊന്നുമല്ല പക്ഷെ അതല്ലേ ട്രെന്റ്, നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരണ്‍ കാട്ടികാരന്‍ ആണ് വരന്. ഇരുവരുടേതും പ്രണയവിവാഹമാണ്. അമേയ തന്നെയായിരുന്നു സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍ പ്രതിശ്രുത വരന് ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്റെ ചിത്രം വെളിപ്പെടുത്താതെ ഇരുന്നതിനാല്‍ നിരവധി കമന്റുകളാണ് അമേയയുടെ പോസ്റ്റിനു താഴെ വന്നത്. ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.
ഇതില്‍ ഒരു പ്രേക്ഷകനാണ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ കണ്ടെത്തിയതും. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ അമേയ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര് അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട് FC