നടി ഡിംപിളും പ്രതിശുത വരനും തകര്‍ത്തത് ഐ പി എസ് ഉദ്യോഗസ്ഥന്റെ കാര്‍.. ഇനി അഭിനയം പോലീസ് സ്റ്റേഷനില്‍…..
കൂടുതലൊന്നുമില്ല ഡിംപിള്‍ തന്റെ കാറില്‍ നിന്നിറങ്ങി IPS കാരന്റെ കാറിലൊന്നു ചവിട്ടി അതാണ് കേസ്.. ബാക്കി കേള്‍ക്കുക.
ഐ.പി.എസ്. ഉദ്യോഗസ്ഥന് രാഹുല്‍ ഹെഗ്ഡേയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ തമിഴ്, തെലുങ്ക് ചലച്ചിത്ര നടി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരന് വിക്ടര്‍ ഡേവിഡിനുമെതിരെ കേസ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയിലായിരുന്നു രാഹുല്‍ ഹെഗ്ഡേ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. നടിക്കും പ്രതിശ്രുതവരനുമെതിരെ ജൂബിലി ഹില്‍സ് പോലീസാണ് കേസെടുത്തത്.
ജൂബിലി ഹില്‍സില്‍ രാഹുല്‍ ഹെഗ്ഡേ താമിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വിക്ടര്‍ ഡേവിഡ് ഓടിച്ചിരുന്ന കാര്‍ അബദ്ധത്തില്‍ രാഹുല്‍ ഐ.പി.എസിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ട രാഹുലിന്റെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ ഇത് ചോദ്യം ചെയ്തു. ഇതിന് മറുപടിയായി ഡിംപിള്‍ ഹയാത്തി പോലീസ് ഉദ്യോഗസ്ഥന്റെ കാറില്‍ ചവിട്ടി. തുടര്‍ന്ന് ചേതന്‍ കുമാര്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353, 341, 279 വകുപ്പുകള്‍ പ്രകാരമാണ് ഡിംപിള്‍ ഹയാത്തിക്കും വിക്ടര്‍ ഡേവിഡിനുമെതിരെ കേസെടുത്തത്. തെലുങ്ക് ചിത്രം ഖിലാഡ്, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റംഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിള്‍ ഹയാത്തി. FC