വീണ്ടും ഒരു നടികൂടി കൊല്ലപ്പെട്ടു വെടിവെച്ചാണ് കൊന്നത് കൂടെയുള്ള കുട്ടിക്കും ഗുരുതര പരിക്ക് …..
മതവെറിയന്മാരുടെ വെടിയുണ്ടക്കു മുന്നില്‍ കലാകാരിക്ക് ധാരുണ അന്ത്യം, ജമ്മുകാശ്മീരിലാണ് ഈ കാടത്തം അരങ്ങേറിയത് ആരെയും ജീവിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയിലേക്ക് രാജ്യം പോകുകയാണോ, മത ഭ്രാന്തിന് മൂര്‍ച്ചകൂടുകയാണ്…
ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ യുവതിയുടെ സഹോദരപുത്രനായ പത്തുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ-തൊയിബ ഭീകരരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.രാത്രി എട്ടുമണിയോടെയാണ് മൂന്ന് ഭീകരര്‍ അമ്രീന്റെ വീട്ടിലെത്തി വെടിയുതിര്‍ത്തത്. കഴുത്തില്‍ വെടിയേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്രീന്റെ സഹോദരപുത്രനായ പത്തുവയസ്സുകാരന് കൈയിലാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെടിവെയ്പ്പിന് പിന്നാലെ പ്രദേശം പോലീസ് വളഞ്ഞു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ടി.വി. പരിപാടികളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള അമ്രീന്‍ ഭട്ട് സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. യൂട്യൂബിനും ഇന്‍സ്റ്റഗ്രാമിലും ഒട്ടേറെപേരാണ് ഇവരെ പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം കശ്മീരിലെ സൗറയില്‍ ഒരു പോലീസുകാരനെയും ഭീകരവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ പോലീസുകാരന്റെ ഒമ്പതുവയസ്സുള്ള മകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ബുദ്ഗാമില്‍ യുവതിയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ആദരാഞ്ജലികളോടെ FC