മലയാളികളുടെ എക്കാലത്തെയും സൂപ്പര്‍ നായിക ശോഭന പറയുന്നു 250 രൂപ ചെരുപ്പ്, ഒരു സാരി അതാണ് ഞാന്‍….

അഭിനയിക്കുമ്പോഴേ ലളിതമായ വസ്ത്രങ്ങള്‍.. അതുകൊണ്ടുതന്നെയാണ് കാര്ത്തികയെപോലെ ശോഭനയും മലയാളികളുടെ പ്രിയതാരമായത് ഇന്നും എന്നും മലയാളികളുടെ ഇഷ്ട താരമാണ് ശോഭന. അഭിനയ രംഗത്ത് നിന്ന് ബ്രേക്ക് എടുത്ത ശോഭന നൃത്ത രംഗത്ത് സജീവമായി നില്‍ക്കുകയാണ് സമൂഹ മാധ്യമം വഴി ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ശോഭനയുടെ ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു.
ഫാഷനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ശോഭന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. ‘ഫാഷനെന്നു പറയുന്നത് സൗന്ദര്യം മാത്രമല്ല, നമ്മുടെ സ്വഭാവം കൂടിയാണ്. നമ്മളെല്ലാവരും ഫാഷന്‍ മാസികകള്‍ നോക്കും, ബ്ലൗസിന്റെ ഡിസൈന്‍ നോക്കും, പക്ഷേ, എന്നെ സംബന്ധിച്ച് നമ്മള് എന്തിലാണ് കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഈ സാരി നല്ലതാണ്. ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചെരുപ്പിന്റെ വില 250 രൂപയാണ്. ആ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍’. ശോഭന പറഞ്ഞു. ശോഭനയുടെ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. FC