കണ്ണ് ഇറുക്കി ഒറ്റക്കാലില്‍ തപസ്സ് ചെയ്ത് വരം തേടി ഇഷ്ടതാരം അശ്വതി.
അവതാരികയില്‍ നിന്ന് അഭിനയത്തിലേക്ക് – എന്തായാലും ഞെട്ടിച്ച മുന്നേറ്റം നടത്തി ആരാധകരുടെ മനം കവര്‍ന്നെടുത്ത താര സുന്ദരിയാണ് അശ്വതി ശ്രീകാന്ത്.അവതാരികയായാണ് മലയാളികള്‍
അശ്വതിയെ പരിചയപ്പെടുന്നത്.അവിടെ തുടങ്ങിയ ബന്ധമാണ് താര
സുന്ദരിയുമായി അവര്‍ക്ക്.ഈ സ്വീകാര്യത കണക്കിലെടുത്താണ്
ചക്കപ്പഴത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചത്.
അധികം മേക്കപ്പില്ലാതെ മറ്റ് സീരിയലിലെ നടിമാരെ പോലെ ആടയാഭരണങ്ങളൊന്നുമില്ലാതെ വളരെ സിംപിളായുള്ള കൈകാര്യം
തന്നെയാണ് അശ്വതിയെ ഇത്രമേല്‍ സ്നേഹിക്കാന്‍ പ്രേക്ഷകരെ
പ്രേരിപ്പിച്ചത്.സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായിട്ടുള്ള അശ്വതി
തന്റെ നുറുങ്ങ് വിശേഷങ്ങള്‍ പോലും ഷെയര്‍ ചെയ്യാറുണ്ട്.അത്തരത്തിലൊരു വിശേഷമാണിത്.
ഏതോ ടൂറിസ്റ്റ് കേന്ദ്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണെന്ന് തോന്നുന്നു ഒരു പാറക്കൂട്ടത്തിന്റെ അടിയില്‍ നിന്ന് ഒറ്റക്കണ്ണിറുക്കി ഒറ്റക്കാലില്‍ തപസ്സുചെയ്യുന്ന ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തത്.അതിന് കൊടുത്ത അടിക്കുറിപ്പിങ്ങനെ-വല്ല വരവും കിട്ടിയാല്‍ അറിയിക്കാം എന്നാണ്.എന്നാല്‍ ഈ ഫോട്ടോസിനും ക്യാപ്ഷനുമിടയില് നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.
ഒന്ന് ചെരുപ്പഴിച്ച് വെച്ച് തപസ്സനുഷ്ഠിക്കാമായിരുന്നു.ആനയേയും
പുലിയെയും പേടിച്ചാണോ ഒരു കണ്ണ് തുറന്ന് പിടിച്ചത്.വരം കൊടുത്തില്ലെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിക്ക് ഒരല്‍പ്പം വിവരം കൊടുക്കണമെന്ന് കുറിച്ചവരുമുണ്ട്.എന്തായാലും ആകെ മൊത്തം ഇപ്പോള്‍ അശ്വതിയുടെ സമയമാണ് സീരിയലിലെ മറ്റ് നടിമാര്‍ക്ക് കിട്ടാത്ത സ്വീകാര്യതയും ആരാധകരും വേണ്ടുവോളമാണ്ട്.
ഫിലീം കോര്‍ട്ട്.