ജീവിതത്തില്‍ ആദ്യമായി ഒരാള്‍ക്ക് നേരെ ഞാനത് കാണിച്ചിട്ടുണ്ട്. അയാള്‍ ഓടി.
ഏത് സംസ്കാരത്തിന്റെ ഭാഗമാണിതെന്നറിയില്ല.എന്തായാലും അവര്‍ ചെയ്തത് അവര്‍ തന്നെ പറഞ്ഞതില്‍ സന്തോഷമുണ്ട്.ചോദ്യക്കാരനും ആള് ചില്ലറക്കാരനല്ല.വിരലുയര്‍ത്തിയാണ് നടക്കുന്നതെന്ന് തോന്നും ചോദ്യം കേട്ടാല്‍.
ആദ്യം തന്നെ RED FM ലെ RJ മൈക്കിളിനോട് പറയട്ടെ സെലിബ്രേറ്റികളായ പെണ്‍കുട്ടികളെ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് നടുവിരല്‍ ഉയര്‍ത്തി കാണിച്ചിട്ടുണ്ടൊ ആര്‍ക്കെങ്കിലും നേരെ എന്ന ചോദ്യം വല്ലാത്ത മര്യാദക്കേടായി പോയി.താങ്കള്‍ വീട്ടിലുള്ള ഏതെങ്കിലും സ്ത്രീകളോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമോ.ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് അശ്ലീലം പഠിപ്പിക്കുകയാണോ വേണ്ടത്.എല്ലാത്തിനും സ്വാതന്ത്യമുള്ള നാടാണ്.പക്ഷെ നമ്മള് മര്യാദ പാലിച്ചാല്‍ അത് പിന്തുടരാനും ആളുകളുണ്ടാകും.ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചാല്‍ അത് ഏറ്റെടുക്കാനും പിന്തുടരാനും ആളുകളുണ്ടാകും ചോദ്യവും ഉത്തരവും കേള്‍ക്കണ്ടെ?.
RED FM RJമൈക്കിള്‍,പൃഥ്വിരാജിന്റെ എസ്രയിലൂടെ അരങ്ങേറ്റം കുറിച്ച നടി ആന്‍ ശീതളിനെ സ്റ്റുഡിയോയില്‍ സെലിബ്രറ്റി ടോക്കിന് കൊണ്ട് വന്ന് ചോദിച്ച ചോദ്യങ്ങളിലൊന്നിങ്ങനെ-ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടൊ എന്ന്.കേള്‍ക്കേണ്ട താമസം നടിയതാ പറയുന്നു ഉണ്ട് കാണിച്ചിട്ടുണ്ട്.ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ഒരു പൂവാലന് നേരെ നടു വിരല്‍ കാണിച്ചത്രേ.ഏത് കൈ എന്ന ചോദ്യത്തിന് രണ്ട് കൈയ്യും കൊണ്ട് എന്നും നടി ആന്‍ പറയുന്നു സ്ഥലം കൊച്ചിയിലാണെന്നും ചോദ്യകര്‍ത്താവായ മിസ്റ്റര്‍ മൈക്കിള്‍ അശ്ലീലം പറഞ്ഞ് പഠിപ്പിക്കുന്ന താങ്കള്‍ക്കാകട്ടെ ഒരു കുതിര പവന്,കുടുംബത്തിലെല്ലാവര്‍ക്കും ഇത് പഠിപ്പിക്കുന്നുണ്ടാവുമെന്നും കരുതുന്നു.
ഫിലീം കോര്‍ട്ട്.