ഭര്‍ത്താവുമായി പിരിഞ്ഞ് അടിച്ചുപൊളിച്ചു നടക്കുന്നു നടി ഭാമയുടെ ചാറ്റ് പുറത്ത്… അതിലുണ്ട് എല്ലാം…
വിവാഹം കഴിയുന്നത് വാര്‍ത്ത അതുകഴിഞ്ഞാല്‍ നന്നായി ജീവിക്കുന്നത് വാര്‍ത്തയാകില്ല ഒറ്റക്ക് എഫ് ബി യിലോ ട്വീറ്ററിലോ അതുമല്ലെങ്കില്‍ റോഡിലോ മാളിലോ വെച്ചെങ്ങാനും കണ്ടാല്‍ പിന്നെയും വാര്‍ത്തയായി നടി ഒറ്റക്കായി.. ഭര്‍ത്താവില്ല.. ആവേശം കഴിഞ്ഞു എന്നുള്ളരീതിയിലെല്ലാം വാര്‍ത്തകള്‍.. അത്തരത്തിലൊരു സംഭവമാണ് നടി ഭാമക്ക് നേരെയും വന്നത് എന്നാല്‍ പൂപറിക്കുന്ന ലാഘവത്തോടെ താരമത്് നുള്ളിയെടുത്തുകളഞ്ഞു.. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയില്‍ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു” എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ”സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല” എന്നാണ് ഇതിന് ഭാമ നല്കിയ മറുപടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി എന്ന നിലയില്‍ കൂടിയാണ് താരത്തിന്റെ ഈ കമന്റ്.
നേരത്തേ ഭര്‍ത്താവും മകളും ഇല്ലാതെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ ഒരു ഷൂട്ടിങ്ങിനു പോയപ്പോഴാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും അതിനാലാണ് അവര്‍ ഇല്ലാത്തതെന്നുമായിരുന്നു ഭാമയുടെ മറുപടി. FC