യുവാക്കളുടെ ഉറക്കം കളഞ്ഞ രണ്ടു ജോഡികള്‍ രതിനിര്‍വേദം രണ്ടും കണ്ടവര്‍ ഇപ്പോഴും ആഘോഷിക്കുന്നു…
താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം ഒരു അപൂര്‍വ സംഗമത്തിന്റെ കൂടി വേദിയായി. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകമായത്. ‘രതിനിര്‍വേദം’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രന്, ശ്വേത മേനോന്, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമില്‍ എത്തിയത്.
അന്നത്തെ ക്ലാസ് ടീമായ പദ്മരാജന്റെ തിരക്കഥയില്‍ ഭരതനായിരുന്നു രതിനിര്‍വേദം 1978 ല്‍ സംവിധാനം ചെയ്തത്. കൗമാരപ്രായക്കാരനായ പപ്പുവും അവന്റെ രതിചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് വേഷമിട്ടത്. അന്നതുകാണാത്ത യുവകോമളന്മാര് ആരുമുണ്ടാകില്ല.
33 വര്‍ഷങ്ങള്‍ക്ക് ശേഷം 2011-ല്‍ ടി കെ രാജീവ്കുമാര്‍ ആയിരുന്നു ശ്വേതാ മേനോനെയും ശ്രീജിത്ത് വിജയിനെയും പഴയ പപ്പുവും രതിചേച്ചിയുമാക്കി രതിനിര്‍വേദം സംവിധാനം ചെയ്തത്. ഈ യുവതലമുറയും ചിത്രത്തെ കൈവിട്ടില്ല അവരും രതിച്ചേച്ചിയേയും പപ്പുവിനെയും സ്വയം ഏറ്റെടുത്ത് ഏറെ ഓളമുണ്ടാക്കി രണ്ടു കാലഘട്ടത്തിലെയും താരങ്ങള്‍ ഒറ്റഫ്രെയ്മില്‍ പതിഞ്ഞത് താര സംഘടന അമ്മയുടെ മീറ്റിംഗിനെത്തിയപ്പോഴാണ് FC