ഭാവനയോട് അസൂയ തോന്നിപോകും കണ്ടില്ലേ സൗന്ദര്യം കൂടിയത്…..

നമ്മള് എന്ന സിനിമയില്‍ ‘പരിമളം’ എന്ന നാടോടി പെണ്‍കുട്ടിയായി അഭിനയിച്ച് മലയാളികളുടെ മനസ്സുകളില്‍ ചേക്കേറിയ താരമാണ് നടി ഭാവന മേനോന്. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹയായി. ഭാവനയ്ക്ക് ഒരുപാട് അവസരങ്ങള്‍ പിന്നാലെ തേടിയെത്തുകയും മലയാള സിനിമയുടെ ഭാഗമാവുകയും ചെയ്തു.ഭാവനയുടെ ഭര്‍ത്താവ് നവീന്‍ കന്നഡ സിനിമ മേഖലയില്‍ നിര്‍മ്മാതാവ് ആണ്. 2018 ജനുവരിയില്‍ ആയിരുന്നു ഭാവന വിവാഹിതയായത്. ഈ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭാവന ചെയ്ത ഒരു ഡാന്‍സ് റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ ഭയങ്കര വൈറലായിരുന്നു.”ഓണത്തോടനുബന്ധിച്ച്.. നിങ്ങളുടെ ജീവിതം സമൃദ്ധമായ സന്തോഷവും വിജയവും കൊണ്ട് നിറയുന്നതായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..”, എന്ന ക്യാപ്ഷനോടെ ദാവണിയില്‍ തിളങ്ങിയ ചിത്രങ്ങള്‍ ഭാവന പങ്കുവച്ചിരുന്നു. ശബരിനാഥിന്റെ സ്റ്റൈലിങ്ങില്‍ പ്രണവ് രാജാണ് ചിത്രങ്ങള്‍ എടുത്തത്. സിജനാണ് മേക്കപ്പ് ചെയ്തത്. ഇതേ വേഷത്തിലുള്ള ഒരു വീഡിയോയും ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. FC