നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു……
ചാര്‍മിള തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വാര്‍ത്ത വെളിപ്പെടുത്തിയത്. ”എന്റെ സഹോദരി ആഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം.”-സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി കുറിച്ചു. സഹോദരിയുടെ മരണകാരണമെന്തെന്ന് ചാര്‍മിള വെളിപ്പെടുത്തിയിട്ടില്ല.
ചാര്‍മിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മനോഹരനാണ് അച്ഛന്. അമ്മ ഹെയ്സിന്.
നാല്പത്തിയെട്ടുകാരിയായ ചാര്‍മിള മകനൊപ്പം ചെന്നൈയിലാണ് താമസം. ഒരു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് ചാര്‍മിളയെ സിനിമയില്‍ നിന്നും അകറ്റിയത്.
ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായ താരം കഴിഞ്ഞ വര്‍ഷം അഞ്ചോളം മലയാള സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.FC