ഹോമിലെ കാമുകന് ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി നടി ദീപ തോമസ്… വിജയ് ബാബു എന്തുപറയും……
ടീം വര്‍ക്ക് എന്നാല്‍ ഇതാണ് ശ്രീനാഥ് ഭാസിക്ക് ഒരു പ്രശ്നം വന്നപ്പോ ഹോം എന്ന ചിത്രത്തില്‍ സഹതാരമായ അല്ല കാമുകിയായി അഭിനയിച്ച ദീപതോമസ് രംഗത്തെത്തി… ചോദ്യം ചെയ്യലിനെ പരിഹസിക്കുന്ന രീതിയിലാണ് വന്നത് ഇനി ഹോമിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ നിലപാട് കൂടി അറിയണം അദ്ദേഹവും ഇതുപോലെ ഒരാവസ്ഥയിലൂടെ കടന്നുപോയതാണ് അതിന്റെ കേസ് ഇപ്പോഴും നടക്കുന്നുമുണ്ട്, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലായതും ജ്യാമത്തില്‍ വിട്ടതുമെല്ലാമാണ് ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്തയും ചര്‍ച്ചകളും. ഈ വിഷയത്തില്‍ ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.
ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടി ദീപ തോമസ്. ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങള്‍ ഉള്‍പ്പടെ, ഫോണുകള്‍ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് ഇപ്പോള്‍ പല ഓണ്‍ലൈന്‍ ചാനലുകളിലും നടക്കുന്നതെന്നാണ് പരിഹാസം. ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങള്‍ ഉള്‍പ്പടെ, ഫോണുകള്‍ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്ന തെന്ന് ദീപ വീഡിയോയില്‍ പറഞ്ഞു വയ്ക്കുന്നു.നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങി തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെയാണ് നടി വിമര്‍ശിക്കുന്നത്. FC