നടി ദിവ്യ ഗര്‍ഭിണി.. പ്രസവിക്കും മുന്നേ ഭര്‍ത്താവുമായി പിരിയും.. ഒന്നിനും പറ്റാത്ത അവസ്ഥ……
പ്രണയം.. പ്രലോഭനങ്ങള്‍ രണ്ടും ഒന്നായിക്കഴിയുന്നവരെ മാത്രം നിലനില്‍ക്കുന്ന പ്രതിഭാസങ്ങളാണ്.. എല്ലാവരെയും ധിക്കരിച്ചു ഒന്നായിക്കഴിഞ്ഞാല്‍ പ്രണയം തീര്‍ന്നു പിന്നെ അടുത്ത പ്രണയത്തിന്റെ പിന്നാലെ ആകും അതു തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്നാണ് നടി ദിവ്യ ശ്രീധര്‍ പറയുന്നത്..
താരദമ്പതികളായ ദിവ്യ ശ്രീധറും അര്‍ണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അര്‍ണവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ശ്രീധര്‍. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
2017-ല്‍ സംപ്രേഷണം ചെയ്ത ‘കേളടി കണ്മണി’ എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭര്‍ത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ നായിക നടിയുമായി അര്‍ണവ് പ്രണയത്തിലാണ്. തന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നും ദിവ്യ ആരോപിക്കുന്നു.
‘ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ എന്നെ ബോട്ടില്‍ കൊണ്ട് അടിച്ചു. അര്‍ണവ് മുസ്ലിം ആണ്. വിവാഹത്തിനായി ഞാന്‍ മതം മാറി. ഇതിനെല്ലാം ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. എന്നെ അര്‍ണവ് മര്‍ദ്ദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തു.’-ദിവ്യ ആരോപിക്കുന്നു. എന്തായാലും വേര്‍പിരിയാതിരിക്കാന്‍ ശ്രമിക്കുക. FC