പേടിച്ചരണ്ട മോഹന്‍ലാലിന്റെ ആ മകളല്ല ഇന്ന് നടി എസ്തര്.. കൊതിപ്പിക്കുന്ന വളര്‍ച്ച രൂപം…
ദൃശ്യത്തില്‍ നിന്നുള്ള വളര്‍ച്ച എസ്തറിനെ ഇങ്ങനെയെല്ലാമാക്കി, ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് എസ്തര് അനില്‍. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന എസ്തറിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘മഷ്റൂം’ ഫോട്ടോഷൂട്ടുമായാണ് ഇത്തവണ എസ്തര് എത്തിയത്. വെള്ള നിറത്തിലുള്ള ഗൗണാണ് എസ്തര് തിരഞ്ഞെടുത്തത്. കൂണിന്റെ ഷേപ്പിലുള്ള നെറ്റ് സ്കാര്‍ഫ് എസ്തറിനെ കൂടുതല്‍ സ്റ്റൈലിഷാക്കി. സിംപിള്‍ മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ ഇല്ല.
എസ്തറിന്റെ വേറിട്ട കണ്‍സെപ്റ്റിന് സോഷ്യല്‍ മീഡിയയിലും അഭിനന്ദനങ്ങള്‍ നിറയുകയാണ്. ഞാന്‍ ഒരു മോഡലല്ല, അതിനാല്‍ ഓരോ തവണ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും ലജ്ജ തോന്നുമെന്നും എസ്തര് ഫോട്ടോ പങ്കിട്ടു കൊണ്ട് കുറിച്ചു. പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തു വരുന്നത് കൂടുതല്‍ ആളുകളുമായി പരിചയപ്പെടാന്‍ സഹായിച്ചെന്നും എസ്തര് പറഞ്ഞു. FC