യുവനടന് ചൈതന്യ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യ… മരണം വിശ്വസിക്കാതെ താരങ്ങള്‍…..
വല്ലാത്ത ദുരന്തമായി പോയി പ്രശസ്ത തെലുങ്ക് ഡാന്‍സ് കൊറിയോഗ്രാഫര്‍ ചൈതന്യയെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. ചൈതന്യയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ചൈതന്യയ്ക്ക് വലിയ കടബാധ്യത ഉണ്ടായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രശ്നങ്ങളിലാണെന്നും ലോണുകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ചൈതന്യ പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരുപാട് ആളുകളെ താന്‍ വിഷമിപ്പിച്ചുവെന്ന് വീഡിയോയിലൂടെ പറഞ്ഞ ചൈതന്യ എല്ലാവരോടും മാപ്പ് ചോദിക്കുന്നുണ്ട്.
അമ്മയും അച്ഛനും സഹോദരിയും തന്നെ നന്നായി നോക്കിയെന്ന് ചൈതന്യ പറഞ്ഞു. ലോണിനെക്കുറിച്ചും തിരിച്ചടയ്ക്കാന്‍ തനിക്ക് കഴിയാത്തതിനെക്കുറിച്ചും ചൈതന്യ പറയുന്നുണ്ട്. ഇന്ന് തന്റെ അവസാന ദിവസമാണെന്നും ചൈതന്യ വീഡിയോയില്‍ പറഞ്ഞു. കൊറിയോഗ്രാഫര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തുകയാണ് താരങ്ങളും ആരാധകരും. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. FC