നടി ഗൗരിക്ക് പാതിരാത്രി നടുറോഡില്‍ സംഭവിച്ചത്… പോലീസുമായി തര്‍ക്കവും കൂടെയുള്ളത് ഒപ്പമഭിനയിച്ച നടനും…..
അഭിനയരംഗത്തായതുകൊണ്ടു സത്യമാണോ എന്നു പറയാറായിട്ടില്ല അതാണല്ലോ കാലം.. ആളുകളെ പറ്റിക്കുന്ന പരിപാടിയുടെ ഓമനപ്പേരാണല്ലോ പ്രാങ്ക്.. സുഹൃത്തുമായി യാത്ര ചെയ്യവേ നടി ഗൗരി കിഷനും പോലീസുകാരുമായുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. ഗൗരി കിഷന് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിറ്റില്‍ മിസ് റാവുത്തറിലെ നായകന് ഷെര്‍ഷ ഷെരീഫും കൂടി രാത്രി യാത്ര ചെയ്യുകയായിരുന്നു.
അതിനിടെ നടി സഞ്ചരിച്ച കാറിന്റെ ആര്.സി ബുക്കിന്റെ കാലാവധി തീര്‍ന്നതിനെ ചുറ്റിപ്പറ്റിയാണ് സംസാരം തുടങ്ങിയത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണോ അതോ പ്രാങ്ക് ആണോ എന്ന് വ്യക്തമല്ല. ആര്‍സി ബുക്കിന്റെ കാലാവധി കഴിഞ്ഞത് സംബന്ധിച്ച തെറ്റ് താന്‍ മനസ്സിലാക്കുന്നുവെന്നും പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഗൗരി പോലീസിനോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
ഒരു സ്ത്രീ രാത്രി 11 മണിയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഇങ്ങനെയാണോ പോലീസ് പെരുമാറുന്നതെന്നും ഗൗരി ചോദിക്കുന്നു. ഒടുവില്‍ നടി കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ‘രാത്രി പതിനൊന്ന് മണിക്ക് സ്ത്രീ പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങള്‍ സംസാരിക്കുന്നത്. എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത് പുരുഷാധിപത്യ സ്വഭാവമാണ്. ഒരു സ്ത്രീയും ഇത്തരം അപമാനം നേരിടരുത്. ഞാന്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങള്‍ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നു എന്നുള്ളത് ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അത് അംഗീകരിക്കുന്നു’- ഗൗരി കിഷന് പറയുന്നു. FC