നമ്മുടെ ഷീലയെ കടത്തിവെട്ടും ഈ ഷീല അപ്പനിലെ നായിക രാധികയുടെ എടുപ്പില്‍ കണ്ണ് തള്ളിപ്പോകും…
അപ്പനിലെ തന്റേടിയായ ഷീലയെ അവതരിപ്പിച്ച നായികയാണ് രാധിക രാധാകൃഷ്ണന്, അലന്‍സിയറോട് കുടപിടിച്ചു നിന്ന അവരിതാ സാരിയില്‍ തിളങ്ങി വന്നിരിക്കുന്നു.. രാധികയുടെ ആദ്യ ചിത്രമാണ് ‘അപ്പന്’. ഓഡിഷന് വഴിയാണ് രാധിക ഈ സിനിമയിലെത്തുന്നത്. ‘അപ്പന്’ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് രാധിക പറയുന്നിതങ്ങനെ: ‘ഓഡിഷനിലൂടെയാണ് അപ്പന്റെ ഭാഗമായത്.
ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില് ഓഡിഷന് വരൂ എന്നൊരു മെസ്സേജ് എനിക്ക് വന്നു. അത് ഫേക്ക് ആണെന്നാണ് ഞാന്‍ കരുതിയത്. അത്കൊണ്ട് ഞാന്‍ മറുപടി ഒന്നും കൊടുത്തില്ല. പിന്നെ താല്പര്യമുണ്ടെങ്കില് പറയൂ എന്ന് വീണ്ടും മെസ്സേജ് വന്നു. അപ്പോള്‍ പോയി നോക്കാം എന്ന് കരുതി. ആദ്യം ഓഡിഷന് ചെയ്തപ്പോള്‍ എന്നെ സെലക്റ്റ് ചെയ്തില്ല. സംവിധായകന് മജു ചേട്ടന് നാഗവല്ലി എന്നോ മറ്റോ ആണ് എന്റെ പേര് എഴുതി വച്ചത്. കാരണം ഞാന്‍ കാണിക്കുന്നതെല്ലാം ഡാന്‍സിന്റെ ഭാവപ്രകടനമായിരുന്നു. അഭിനയത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ല. ഞാന്‍ ഇതുവരെ ആരുടേയും അഭിനയം നിരീക്ഷിച്ചിട്ടില്ല. ഓഡിഷന് പോയിട്ട് കിട്ടാതെ വന്നപ്പോള്‍ എനിക്ക് വിഷമം ഒന്നും ഇല്ലായിരുന്നു. കാരണം ഞാന്‍ അന്ന് അത് ആഗ്രഹിച്ചു പോയതല്ല.” ആഗ്രഹിക്കാതെ പോകുന്നതേ നടക്കു അതുകൊണ്ടു മലയാള സിനിമക്ക് ശ്വേതാ മേനോനെ പോലെ വാണി വിശ്വനാഥിനെ പോലെ കരുത്തുള്ള ഒരു നടിയെ കിട്ടി. FC