നടന് ബാലയുടെ ഭാര്യ പറയുന്നു ഞാന്‍ ഭ്രാന്തിനല്ല ചികിത്സിക്കുന്നത്.. പറയാന്‍ മടിയില്ല….
നടന് ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഡോ. എലിസബത്ത് ഉദയന്‍ എന്ന യൂട്യൂബ് ചാനലിലാണ് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എലിസബത്ത് തുറന്നു പറയുന്നത്.
എലിസബത്തിന്റെ വാക്കുകള്‍: വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാന്‍ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു. എന്നാല്‍ അതല്ല സത്യം. ഞാന്‍ സൈക്യാട്രി ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ അത് ശരിയല്ല. ഞാന്‍ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്റ്റോ അല്ല. ഞാന്‍ എംഡി പൂര്‍ത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എന്‍ട്രന്‍സിന് പ്രിപ്പയര്‍ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു. ഞാന്‍ മെഡിസിനല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ ഡോക്ടര്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എന്ന് പറഞ്ഞത് ചിലപ്പോള്‍ തെറ്റി കേട്ടതാകാം.”-എലിസബത്ത് പറഞ്ഞു. ആരും ആരെയും ശല്യപ്പെടുത്താതിരിക്കുക. FC