ഇറുകിയ വസ്ത്രങ്ങളില്‍ നിന്ന് അയവ്… നടി ഹണിറോസ് ആദ്യമായി സെറ്റുമുണ്ടില്‍.. സെറ്റാണ് …
സെറ്റുമുണ്ടില്‍ ഇതുവരെ കാണാത്തവര്‍ക്ക് വേണ്ടി ഹണിയിതാ ഒരുങ്ങിയിറങ്ങിയിരിക്കുന്നു.. മുറുക്കിചുവപ്പിക്കേണ്ട ആവശ്യമില്ലാത്ത ചുണ്ടുകളായതു കൊണ്ട് കൂടുതല്‍ ശോഭയോടെ നില്ക്കാന് താരസുന്ദരിക്കായി..
നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മോഡേണ്‍ വസ്ത്രത്തില്‍ മാത്രമല്ല നാടന്‍ വേഷങ്ങളിലും ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിലെത്തുന്നത്. ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അതേസമയം മലയാള സിനിമയില്‍ ഒരിടവേളയ്ക്കു ശേഷം സജീവമാകാന്‍ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉര്‍വശി, ഭാവന, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പുതുമുഖം നിയതി കാദമ്പി എന്ന പുതുമുഖമാണ് നായിക. FC