അമ്മയേക്കാള്‍ വളര്‍ന്നിരിക്കുന്നു നടി ജോമോളുടെ മകള്‍… അരങ്ങേറ്റത്തിന് ഓടിനടക്കുന്ന സീന്‍…..
മലയാളസിനിമയുടെ നിറമായിരുന്നു ഒരു കാലത്തു ജോമോള്‍, മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ നടി ജോമോളിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോള്‍ എത്തിയത്. അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് വീഡിയോ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.
മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വീഡിയോയില്‍ കാണാം.2002 ലാണ് ജോമോള്‍ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോള്‍ ഗൗരിയെന്ന് പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്. ആര്യ, ആര്ജ. അഭിനയത്തില്‍ അത്ര സജീവമല്ല ജോമോളിപ്പോള്. എന്നാല്‍ സിനിമാമേഖലയില്‍ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്ടൈറ്റിലിങ്ങിലാണ് ജോമോള്‍ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം ‘ജാനകി ജാനേ’യിലൂടെയാണ് ജോമോള്‍ ഈ രംഗത്തേയ്ക്ക് ചുവടുവച്ചത്. FC