ശരീരത്തില്‍ തൊട്ടുള്ള ഒരാരാധനയും വേണ്ട.. നടി ആഹാനയുടെ പ്രതികരണത്തിന് കൈയ്യടി….
കൈവെക്കുന്നവര്‍ ഓര്‍ക്കുക മനസ്സില്‍ ഒന്നുമില്ലെങ്കിലും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരെ സ്പര്‍ശിക്കരുതെന്ന്, അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച ആരാധകനോടു പ്രതികരിച്ച് നടി ആഹാന കുമ്ര. മുംബൈയില്‍ സീ ഫൈവ് ചാനല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ് താരത്തിന് അസുഖകരമായ അനുഭവമുണ്ടായത്. ആഹാനയ്ക്കൊപ്പം പോസ് ചെയ്യാനെത്തിയ ഒരാള്‍ താരത്തിന്റെ ഇടുപ്പില്‍ കൈ ചുറ്റിപ്പിടിച്ചു. അയാളുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ അമ്പരന്ന താരം ‘ശരീരത്ത് തൊടരുത്’ എന്നു കര്‍ശനമായി പറയുന്നത് വിഡിയോയില്‍ കാണാം.
ആരാധകന്റെ പ്രവൃത്തി അഹാനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് താരത്തിന്റെ പെരുമാറ്റത്തില്‍ നിന്നു വ്യക്തമായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് ആഹാനയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അത് ചെയ്യരുത് എന്നാണ് അര്‍ത്ഥമെന്നും അനുവാദമില്ലാതെ താരത്തെ സ്പര്‍ശിച്ചത് മോശമായിപ്പോയി എന്നുമാണ് ആരാധകരുടെ കമന്റുകള്‍.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയില്‍ അഭിനയിച്ച താരമാണ് ആഹാന കുമ്ര. അമിതാഭ് ബച്ചനൊപ്പം സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷന്റെ ‘യുദ്ധം’ എന്ന സീരീസിലൂടെ അഭിനയരംഗത്തെത്തിയ ആഹാന, ശരദ് കേല്‍ക്കറിനൊപ്പം ഏജന്റ് രാഘവ് ക്രൈം പരമ്പരയിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. രേവതി സംവിധാനം ചെയ്ത് കജോള്‍ പ്രധാന വേഷത്തില്‍ എത്തി നിരൂപക പ്രശംസ നേടിയ ‘സലാം വെങ്കി’ എന്ന ചിത്രത്തിലാണ് ആഹാന കുമ്ര അടുത്തിടെ അഭിനയിച്ചത്. FC