നടന് സലീം കുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ-അന്ന് ചെയ്തത്.
നല്ല കാര്യങ്ങള്‍ക്ക് കൈയ്യടിക്കാം വൈകിയാണെങ്കിലും.തെറ്റ് തിരിച്ചറിഞ്ഞ് അതിന്റെ പേരില്‍ മാപ്പുപറഞ്ഞ് വരാന്‍ തോന്നിയ ജ്യോതി കൃഷ്ണക്കാണ് കൈയ്യടി.പുതിയൊരു ചലഞ്ച് തുടങ്ങിയിട്ടുണ്ട് സോറി ചലഞ്ച്.അറിഞ്ഞോ അറിയാതെയോ ചോരതിളപ്പിന്റെ പേരില്‍ കലഹിക്കുക തെറ്റായി പ്രവര്‍ത്തിക്കുക.തന്നെക്കാള്‍ ചെറുതാണെന്ന തോന്നലില്‍ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി മറ്റുള്ളവരെ ചെറുതാക്കി സംസാരിക്കുക,എന്ന് വേണ്ട തെറ്റാണെന്നറിഞ്ഞോ അറിയാതെയോ മറ്റുള്ളവരോടുണ്ടാക്കിയ കലഹത്തില്‍ കാലങ്ങള്‍ക്ക് ശേഷം മാപ്പ് പറയാന്‍ ഒരവസരമായാണ് എല്ലാവരും സോറി ചലഞ്ചിനെ സ്വാഗതം ചെയ്തിരിക്കുന്നത്.
ജ്യോതി കൃഷ്ണയുടെ മാപ്പ് നടന് സലീം കുമാറിനോടാണ്.സംഭവത്തെ കുറിച്ച് ജ്യോതിയുടെ പ്രതികരണമിങ്ങനെ.തനിക്ക് മാപ്പ് പറയണമെന്ന് തോന്നുന്നത് നടന് സലീം കുമാറിനോടാണ്.
എന്നും മൂന്നാം നാള് ഞായറാഴ്ചയുടെ ലൊക്കേഷനില്‍ വെച്ച് പ്രശ്നമുണ്ടായെന്നും അന്നങ്ങനെ സംഭവിച്ചത് എന്റെ പക്വത കുറവ് കൊണ്ടായിരുന്നെന്നും എന്തൊക്കയോ അദ്ദേഹത്തോട് തിരിച്ചു പറഞ്ഞെന്നും ഇപ്പോള്‍ എല്ലാത്തിനും ക്ഷമ ചോദിക്കണമെന്നും മനസ്സ് പറയുന്നു.സെറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ എല്ലാവരോടും യാത്ര പറഞ്ഞു.സലീം കുമാറിനോട് പറഞ്ഞില്ല.
പിന്നെയറിഞ്ഞു അദ്ദേഹം ആ വിഷമം പലരുമായി പങ്കിട്ടെന്ന് .അതിന് ശേഷം ഞങ്ങള്‍ പല സ്ഥലത്ത് വെച്ച് കണ്ടു സംസാരിച്ചു.എന്നാല്‍ ഈ പ്രശ്നത്തിന്റെ പേരില്‍ ഒരു സോറി പറഞ്ഞിരുന്നില്ല.ഇപ്പോള്‍ ഈ അവസരം ഞാനതിന് ഉപയോഗിക്കുന്നുവെന്ന് സോറി ചലഞ്ചിന്റെ ഭാഗമായി ജ്യോതികൃഷ്ണ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.VERY GOOD JYOTHI.
ഫിലീം കോര്‍ട്ട്.