നടി ഭൂമി പറയുന്നു ഇനി മാംസത്തിലുള്ളതൊന്നും എനിക്ക് വേണ്ട.
നാര് പോലെ വന്നവര്‍ പന പോലെ ചീര്‍ക്കും അത് കഴിഞ്ഞ് ഓട്ടം ചാട്ടം മസില് പെരുപ്പിക്കല്‍ എല്ലാത്തിനും ഒരോമന പേരുണ്ട് വര്‍ക്കൗട്ട്.അത് നമ്മള് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത് സിനിമാ താരങ്ങള്‍ക്കിടയിലാണ്.ചിലര്‍ക്ക് ഭക്ഷണം കഴിച്ച തടി.ചിലര്‍ക്ക്
പണം പ്രശസ്തി എന്നിവയിലൂടെയുള്ള സന്തോഷത്തില്‍ വരുന്ന തടി.
എങ്ങനെ തടിച്ചാലും അവസാനം ഫിറ്റ്നസ് നിലനിര്‍ത്താന്‍ വര്‍ക്കൗട്ട് ചെയ്യും.എന്നാല്‍ ഈ പറഞ്ഞതില്‍ നിന്നെല്ലാം ചെറിയ വ്യത്യാസം ഉള്ള ഒരു വാര്‍ത്തയാണിത്.ബോളിവുഡ് സുന്ദരി ഭൂമി പട്നേക്കര്‍ ഇത് വരെ മാംസബുക്കായിരുന്നു.ഏത് തരം ഇറച്ചി കിട്ടിയാലും ഭൂമി കഴിക്കുമായിരുന്നു.വറുത്തതായാലും പൊരിച്ചതായാലും പോളളിച്ചതായാലും നല്ല മസാല അരച്ച് കറി വെച്ചതായാലും തട്ടിവിടും.
എന്നാല്‍ മാനസാന്തരം വന്നിരിക്കുകയാണ്.ഇനി ഭൂമി ഒരു മാംസവും കഴിക്കില്ലത്രേ കാരണം താന്‍ ഇതുവരെ തിന്ന ഓരോ ജീവികളെയും കാണുമ്പോള്‍ വല്ലാത്ത സങ്കടം വരുന്നു.മാത്രമല്ല ഇപ്പോള്‍ അവയോട് അടങ്ങാത്ത അനുകമ്പയുമാണ്.ഇത്രയും കാലം രുചിയോടെ എല്ലാം കഴിച്ച ഭൂമി പറയുന്നതാണ് രസകരം.
മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നല്‍കില്ല.എന്തായാലും പ്രമുഖ താരങ്ങളെല്ലാം ഭൂമിയെ വെജിറ്റേറിയന്‍ ക്ലബിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞു.അതില്‍ അനുഷ്ക,ശ്രദ്ധാകപൂര്‍ എന്നിവരെല്ലാമുണ്ട്.വെജിറ്റേറിയന്‍ കഴിച്ച് ആരോഗ്യവും സൗന്ദര്യവും കൂടിയെന്നും ഭൂമിക പറയുന്നു.നന്നായി മനുഷ്യനായല്ലൊ.
ഫിലീം കോര്‍ട്ട്.