മകള്‍ മഹാലക്ഷ്മിക്ക് മുന്നില്‍ ചമഞ്ഞൊരുങ്ങി നടി കാവ്യ മാധവന്.. എല്ലാം ക്യാമറയില്‍ പകര്‍ത്തി…
സിനിമ കുടുംബത്തിലെ ഇളമുറക്കാരി.. കൈയില്‍ ക്യാമറയുമായാണ് അമ്മക്ക് ചുറ്റും നടക്കുന്നത്.. കാവ്യയുടെ ഫോട്ടോ എടുക്കുന്ന മകള്‍ മഹാലക്ഷ്മിയുടെ വീഡിയോ വൈറലാകുന്നു. കാവ്യയുടെ ചിത്രങ്ങള്‍ ഫൊട്ടോഗ്രഫര്‍ പകര്‍ത്തുന്നതിനിടെ മൊബൈല്‍ ഫോണുമായി മകള്‍ മാമാട്ടിയും അമ്മയുടെ ചിത്രങ്ങള്‍ എടുക്കുന്നത് വീഡിയോയില്‍ കാണാം.
സെലിബ്രിറ്റി മേക്കപ്പ്മാന് ആയ ഉണ്ണിയാണ് മനോഹരമായ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.ദിലീപിന്റെയും കാവ്യയുടെയും മകള്‍ മാമാട്ടി എന്ന മഹാലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. കുഞ്ഞു ഫൊട്ടോഗ്രഫര്‍ മനസ്സുകീഴടക്കുന്നു എന്ന തരത്തിലാണ് ആരാധകര്‍ കമന്റുമായെത്തുന്നത്.
വിവാഹത്തോടെയും മകളുടെ ജനനത്തോടെയും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചിരുന്ന കാവ്യ മാധവന് അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമായത്. FC