നടന് അശോകും നടി കീര്‍ത്തിയും വിവാഹിതരായി.. അനുഗ്രഹിക്കാനെത്തിയ താരപ്പടയെ കാണുക…
പ്രണയമായിരുന്നു അതിന്റെ മനോഹര സാക്ഷാത്ക്കാരവും ഇപ്പോഴിതാ പൂര്‍ത്തിയായിരിക്കുന്നു.. തമിഴ് യുവതാരം അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നാണ് വിവരം. ഈറോഡ് സ്വദേശിയാണ് അശോക് സെല്വന്. അശോക് സെല്വന് നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര് തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ അശോക് മലയാളത്തിലുമെത്തിയിരുന്നു.
നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്. പാ രഞ്ജിത്ത് നിര്‍മിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന് കീര്‍ത്തിയുടെ ബന്ധുവാണ്. നവ മിഥുനങ്ങള്‍ക്ക് മംഗളാശംസകള്‍. FC