പുതിയ നായികയുടെ വരവുതന്നെ കിടിലം.. ആരും മറക്കാത്ത രൂപത്തിലതാ നടി ലിസ..
സിനിമയെ വല്ലാതെ സ്നേഹിക്കുന്ന അവര്‍ ആഗ്രിഹിച്ചതു ഒരു നടി ആകുക എന്നതാണ്, ആ ആഗ്രഹം ഇതാ നടന്നിരിയ്ക്കുന്നു, തൊടുപുഴക്കാരിയായ ലിസബത്തിന് സിനിമ എന്നും തിളക്കമേറിയ സ്വപ്നമായിരുന്നു. ആ ലോകത്ത് എത്തിപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പോലും ഒരു കാലത്ത് ഉണ്ടായിരുന്നില്ലത്രെ. പക്ഷേ, സിനിമയെന്ന സ്വപ്നം ആത്മവിശ്വാസമായി വളര്‍ന്നപ്പോള്‍ അവള്‍ക്കു മുമ്പില്‍ വഴികള്‍ തെളിഞ്ഞു.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത മഹാറാണി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം, എന്ജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് അഭിനയമോഹം തോന്നിത്തുടങ്ങുന്നത്. അപ്പോഴും എനിക്ക് അഭിനയിക്കാന്‍ പറ്റുമെന്നൊന്നും അറിയില്ലായിരുന്നു. കാഴ്ചയില്‍ സാധാരണ സിനിമയില്‍ കാണാറുള്ള നായികമാരെപ്പോലെയുള്ള ലുക്ക് അല്ല എനിക്ക്. അതിനാല്‍ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് നല്ല അത്മവിശ്വാസം തോന്നിത്തുടങ്ങിയത്. മഹാറാണിയുടെ ഒരു ഓഡിഷന് കോള്‍ കണ്ടിരുന്നു. പക്ഷേ, അതിലെനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒക്ടോബറിലും അതേ കാസ്റ്റിങ് കോള്‍ വീണ്ടും വന്നതു കണ്ടു. എനിക്കു വേണ്ടിയായിരിക്കും അതു വീണ്ടും നടത്തുന്നതെന്നു വെറുതെ തോന്നി. അങ്ങനെ അതില്‍ പങ്കെടുത്തു.
ഓഡിഷന് ശരിക്കും ബുദ്ധിമുട്ടായിരുന്നു. രണ്ടു റൗണ്ടുകള്‍ ഉണ്ടായിരുന്നു. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്നു ദിവസത്തിനു ശേഷം കോള്‍ വന്നു. അതെ ലിസ നടിയായിരിക്കുന്നു ഇനി സിനിമയില്‍ നിറഞ്ഞു നില്ക്കാന് കഴിയട്ടെ FC