മരിക്കും മുന്നേ ദിലീപ് ഓടിവന്നു നടി സുബ്ബലക്ഷ്മിയെ കണ്ണുനിറയെ കാണാന്‍.. ആ സ്നേഹവും അനുഭവിച്ചു മടങ്ങി…

ഒരുപാടുപേരെ കാണാന്‍ ആഗ്രഹമുണ്ടാകും എന്നാലും ആരെയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല.. നാം ആഗ്രഹിക്കും പോലെ നമ്മെ കാണാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തളര്‍ന്നുകിടക്കുന്ന അവസ്ഥയില്‍ അവരോടിയെത്തും,.. അതെ ദിലീപ് എത്തി.. ആരോഗ്യാവസ്ഥ മോശമാണെന്ന് അറിഞ്ഞ് നടി സുബ്ബലക്ഷ്മിയെ സന്ദര്‍ശിക്കാനെത്തിയ ദിലീപിന്റെ വീഡിയോ പങ്കുവച്ചത് മകളും നടിയുമായ താര കല്യാണ്‍.
അവശതയില്‍ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളില്‍ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഒരേയൊരു ദിലീപ്’ എന്ന അടിക്കുറിപ്പോടെയാണ് താര കല്യാണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുബ്ബലക്ഷ്മി അവശതയിലായ ശേഷം താര കല്യാണിന്റെ സംരക്ഷണയിലായിരുന്നു. അതിനു മുമ്പ് വരെ ഒരു ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയുടെ താമസം. തനിക്കൊപ്പം താമസിക്കാന്‍ വിളിച്ചപ്പോള്‍ അമ്മ വരാന്‍ തയ്യാറായിരുന്നില്ലെന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും താര കല്യാണ്‍ പറഞ്ഞിട്ടുണ്ട്. സുബ്ബലക്ഷ്മിയും ദിലീപും കല്യാണരാമന്, പാണ്ടിപ്പട തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികള്‍ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ദിലീപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പലപ്പോഴായി അഭിമുഖങ്ങളില്‍ ദിലീപ് പറഞ്ഞിട്ടുമുണ്ട്. FC