നടി മാല പാര്‍വതിയുടെ മരണവാര്‍ത്ത… സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ട് താരം…
മരണവാര്‍ത്ത ചെയ്തവര്‍ക്ക് കിട്ടിയ സുഖം എന്തായിരിക്കുമെന്ന് ആര്‍ക്കറിയാം, എന്തായാലും നടി മാല പാര്‍വതി ജീവനോടെയുണ്ട്, അവര്‍ തന്നെയാണ് തന്റെ മരണവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
വല്ലാത്തൊരു ലോകം… ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത് എത്തി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ല. രണ്ട് പരസ്യത്തിന്റെ ഓഡിഷന് വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്ടമായെന്നും മാല പാര്‍വതി പറയുന്നു.
വ്യാജ മരണ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് മാല പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടതെന്ന് മാലാ പാര്‍വതി പറഞ്ഞു. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോയെന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്.
വാട്സാപ്പില്‍ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യത്തിന്റെ ഓഡിഷന് ആണ് മിസ് ആയതെന്നും മാല പാര്‍വതി പറയുന്നു. ജീവനോടെയുണ്ടല്ലോ അതുതന്നെ വലിയകാര്യം FC