അമ്മയേത്.. മകളേത് നടി മാധവിയുടെ മകളെ കണ്ടില്ലേ അമ്മയോളം വളര്‍ന്നിരിക്കുന്നു.. ഭംഗിയും കൂടി…
മാധവി മലയാളികള്‍ മറക്കാത്ത നടി. അത്രയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോള്‍ ഭര്‍ത്താവ് റാല്‍ഫ് ശര്‍മയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അവര്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മൂത്ത മകള്‍ ടിഫാനി ഗൗരികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മാധവി. ”ജന്മദിനാശംസകള് ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു.”മകളുടെ ചിത്രത്തിനൊപ്പം അടിക്കുറിപ്പായി മാധവി കുറിച്ചു.
മകളെ കാണാന്‍ അമ്മയെപ്പോലെ തന്നെയെന്നാണ് ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്യുന്നത്. അമ്മയുടെ അതേ തലയെടുപ്പ് തന്നെ മകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞതാണ് മധാവി, പ്രിസില, ഈവ്ലിന്, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവിറാല്ഫ് ദമ്പതികള്‍ക്ക് ഉള്ളത്.
നേരത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയ മൂത്ത മകള്‍ക്ക് ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്നും ക്ഷണം ലഭിച്ച സന്തോഷം മാധവി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.. അതുകഴിഞ്ഞു വീണ്ടുമെത്തിയത് ഇപ്പോഴാണ്. FC