നടന് തല അജിത്തിന്റെ അനുഗ്രഹം, പുത്തന്‍ BMW ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍.. എല്ലാം കണ്ട് ദിലീപ്…..
വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ ലക്ഷക്കണക്കിനുണ്ട് എന്നാല്‍ മഞ്ജുവിനെ പോലെ അത്തരമൊരു സാഹസത്തില്‍ നിന്ന് കരകയറി ഇങ്ങനെ കുതിക്കാന്‍ കഴിഞ്ഞവര്‍ കുറവായിരിക്കും, തല അജിത്തിന്റെ നായികയായി തുനിവില്‍ അഭിനയിച്ചു വന്ന മഞ്ജു കൂടുതല്‍ കരുത്തയായിരിക്കുകയാണ്, ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുത്ത സമയത്തായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധി പേര്‍ക്ക് പ്രചോദനമാകുന്ന നടന് അജിത്തിന് നന്ദിയെന്നും നടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നേരത്തെ തുനിവ് എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ് .
ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് ഈ വര്‍ഷം നടത്തുന്നുണ്ട്. ഈ ട്രിപ്പില്‍ മഞ്ജുവും പങ്കെടുക്കുമോയെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. FC