ഗംഗാ നദിയില്‍ മുങ്ങിനില്ക്കുന്ന നടി ലെന.. ഋഷികേശില്‍ പുലര്‍ച്ചെ താര സുന്ദരി…..
യാത്രയിലാണ് പല സുന്ദരികളും അതും തീര്‍ത്ഥയാത്രകളില്‍, അമ്മാള്‍ പഴനിയും മറ്റു ക്ഷേത്രങ്ങളും, സാമന്തയും പഴനിയടക്കമുള്ള ക്ഷേത്രങ്ങളില്‍.. നയന്‍താരയും ക്ഷേത്ര കാര്യത്തില്‍ ഒട്ടും പിറകിലല്ല എന്നാല്‍ ഒരു പ്രത്യേകത ഈ മൂന്ന് നടിമാരും ക്രിസ്ത്യാനികളാണെന്നതാണ്, ഇപ്പോഴിതാ ലെന ആദ്യമായി ഋഷികേശിലെത്തിയ ചിത്രം പങ്കുവച്ചിരിക്കുന്നു.
അതിരാവിലെ ഗംഗാ നദിയില്‍ മുങ്ങി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ലെന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വളരെ മനോഹരമായ അനുഭവം, ദൈവീകം തുടങ്ങിയ കമന്റുകള്‍ ചിത്രത്തിന് താഴെ നിറയുന്നു. കൂടുതല്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ 25 വര്‍ഷത്തെ യാത്രയിലെത്തിയിരിക്കുകയാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 25 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളില്‍ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. FC