അങ്ങനെ വിവാഹം കഴിയാതെ നിന്ന നടിമാരില്‍ നിന്ന് മീര നന്ദന് ഒഴിയുന്നു.. വിവാഹനിശ്ചയം കഴിഞ്ഞു..
പ്രായം കൂടുംതോറും വിവാഹം വൈകിയ നടിമാരെക്കുറിച്ചു എല്ലാവരും പറയും അതിലിനി മീരാനന്ദന് ഇടമില്ല, ഗായികയും നടിയുമായ മീര നന്ദന് വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്. വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം മീര നന്ദന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. എന്‍ഗേജ്ഡ്, ലവ്, ഫൈനലി എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.’ഫോര്‍ ലൈഫ്’ എന്ന തലക്കെട്ടോടെയാണ് മീര നന്ദന് തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ പകര്‍ത്തിയ ‘ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ്’ എന്ന ഇന്‍സ്റ്റ ഹാന്ഡ്ലില് കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ ‘പെര്ഫെക്ഷനിലേക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം’ എന്ന ഒരു കുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്, മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോഗ്രഫി കമ്പനിയുടെ പേജില്‍ പറയുന്നത്. നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോള്‍ തുടങ്ങി നിരവധി പേരാണ് മീര നന്ദന് ആശംസകളുമായെത്തിയത്. FC