ജനിക്കും മുന്നേ മരിച്ചവരുടെ ചിത്രമടക്കം കണ്ടില്ലേ.. കാവ്യക്ക് കിട്ടിയ സമ്മാനം ദിലീപിന്റെ കൈയില്‍..
സംഭവബഹുലം മകള്‍ മഹാലക്ഷ്മി ജനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ച മുത്തച്ഛന് അവളെയും എടുത്തുനില്‍ക്കുന്ന ചിത്രത്തിന്റെ വീഡിയോ. ദിലീപിന്റെ അച്ഛന് പത്മനാഭപിള്ള മഹാലക്ഷ്മിയെ എടുത്തുകൊണ്ടുനില്‍ക്കുന്ന ചിത്രം വരച്ച് കാവ്യയ്ക്കും കുടുംബത്തിനും സമ്മാനിച്ചത് അജില എന്ന കലാകാരിയാണ്. കഴിഞ്ഞ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും സര്‍പ്രൈസ് സമ്മാനമായാണ് അജില മൂന്നു ചിത്രങ്ങള്‍ നല്‍കിയത്.
ദിലീപിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ഉള്ളതാണ് ഒരു ചിത്രം. ദിലീപിന്റെ അച്ഛന് പത്മനാഭപിള്ള, അമ്മ സരോജം, അനുജന് അനൂപും കുടുംബവും, അനുജത്തി സബിതയും കുടുംബവും, ദിലീപും കാവ്യയും മക്കളും എന്നിവരടങ്ങുന്നതാണ് ഈ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ ദിലീപ്, കാവ്യ, മക്കള്‍, അച്ഛനമ്മമാര്‍ എന്നിവരാണുള്ളത്. മൂന്നാമത്തെ ചിത്രമാണ് ഏറെ ആകര്‍ഷണീയം. കുഞ്ഞുമകള്‍ മാമാട്ടി ഒരിക്കലും കണ്ടിട്ടില്ലാത്ത മുത്തച്ഛന് പത്മനാഭന് പേരക്കുട്ടിയെ എടുത്തുകൊണ്ടുനില്‍ക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്.
ഈ അപൂര്‍വ സമ്മാനം അടക്കമുള്ള ചിത്രങ്ങള്‍ അജിലയില്‍ നിന്നു സ്വീകരിക്കുന്നതിന്റെ വിഡിയോ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കാവ്യയുമായുള്ള ഫോണ്‍ സംഭാഷണവും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ”ആരാണ് ഇതു ചെയ്തത്, ഗ്രേറ്റ് വര്‍ക്ക്, അവരോട് എന്റെ താങ്ക്സ് പറയണം” എന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്നും കാവ്യ അജിലയുമായുള്ള ഫോണ്‍ കോളില്‍ വ്യക്തമാക്കുന്നുണ്ട്. FC