മഞ്ജുവാര്യരോടുള്ള അസൂയ എനിക്ക് കിണറ്റില്‍ ചാടാന്‍ തോന്നുന്നു.. കുശുമ്പോടെ നടി നവ്യാനായര്‍….
പതിനാല് വര്‍ഷം ദാമ്പത്യവാസം അനുഷ്ഠിച്ചു ജീവിച്ചപ്പോള്‍ നല്ലൊരു കുടുംബിനി എന്ന നിലയില്‍ മഞ്ജുവിനോട് ആര്‍ക്കും അസൂയയും കുശുമ്പും തോന്നിയില്ല എന്നാല്‍ അതവസാനിപ്പിച്ചു ഒന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ തുടങ്ങിയപ്പോ അത്തരക്കാരുടെ ഘോഷയാത്രയും.
ബിഎംഡബ്ല്യു ബൈക്കുമായി ചെത്തി നടക്കുന്ന മഞ്ജു വാരിയരുടെ ചിത്രത്തിനു നവ്യ നായരുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ആഡംബര ബൈക്ക് സ്വന്തമാക്കിയ മഞ്ജു കുറച്ചു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അല്‍ഫോന്‍സ് പുത്രന്, ശിവദ, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ”ഇതൊക്കെ കാണുമ്പോള്‍, എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു” എന്നായിരുന്നു നവ്യ നായരുടെ കമന്റ്.
ബ്ലാക്ക് ജാക്കറ്റണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”സമ്മതിച്ചു ചേച്ചീ. ഇതൊക്കെ കാണുമ്പോള്‍ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ എനിക്കു തന്നെ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ”മഞ്ജു വാരിയര്‍ തങ്ങള്‍ക്കും പ്രചോദനമാണ്, സ്വപ്നങ്ങള്‍ക്കു ചിറകുമുളയ്ക്കുന്നു, വാനോളം ഉയരട്ടെ, നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു” എന്നൊക്കെയാണ് പ്രേക്ഷകരും കമന്റ് ചെയ്യുന്നത്. FC