കോണിയില്‍ നിന്ന് വഴുതി വീണ് യുവനടി പാര്‍ക്ക് സൂ മരണപ്പെട്ടു 29 വയസ്സായിരുന്നു.. ആശുപത്രിയിലെത്തും മുന്നേ….
ആരാധകരുടെ സ്വപ്നസുന്ദരിക്ക് ആരും പ്രതീക്ഷിക്കാത്ത മരണം, ദക്ഷിണ കൊറിയന്‍ നടി പാര്‍ക്ക് സൂ റ്യൂന്‍ ഗോവണിയില്‍ നിന്ന് താഴെ വീണ് മരിച്ചു 29 വയസ്സായിരുന്നു . ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
നടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള താരമായിരുന്നു പാര്‍ക്ക് സൂ റ്യൂന്‍. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. തിങ്കളാഴ്ച ജെജു ദ്വീപില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനിരിക്കവെയായിരുന്നു പാര്‍ക്കിന്റെ മരണം. നടിയുടെ മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. നിരവധി സംഗീത ആല്‍ബങ്ങളില്‍ പാര്‍ക്ക് സൂ റ്യൂന്‍ അഭിനയിച്ചിട്ടുണ്ട്. ‘സ്നോഡ്രോപ്പ് ‘ എന്ന ടെലിവിഷന്‍ സീരീസിലാണ് പാര്‍ക്ക് അവസാനമായി അഭിനയിച്ചത്.. ആദരാഞ്ജലികളോടെ FC