നടന് നന്നായി ചുംബിച്ചു ചുംബനരംഗം കഴിഞ്ഞ ഉടന്‍ നടി നീന ഡെറ്റോള്‍ ഇട്ടു വായും ചുണ്ടും കഴുകി..
സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുടുംബങ്ങളുടെ, സ്വീകരണ മുറിയിലേക്ക് നേരിട്ടെത്തുന്ന ടെലിവിഷനില്‍ അത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ കുറവായിരുന്നു ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ചുംബന രംഗം ഉള്‍പ്പെടുത്തുന്നത് 1993ലെ ‘ദില്ലഗി’ എന്ന സീരിയലിലാണ്.
ദിലീപ് ധവാന്, നീന ഗുപ്ത എന്നിവര്‍ തമ്മിലുള്ള രംഗം ആയിരുന്നു അത്. അതിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നടി നീന ഗുപ്ത അടുത്തിടെ പങ്കു വച്ചു. തന്റെ ആദ്യ ഓണ്‍-സ്ക്രീന്‍ ചുംബനത്തിന്റെ ചിത്രീകരണത്തിന് മുമ്പും ശേഷവും താന്‍ വലിയ ടെന്‍ഷനിലായിരുന്നുവെന്ന് അവര്‍ അനുസ്മരിച്ചു. ചിത്രീകരണത്തിനു ശേഷം ആന്റിസെപ്റ്റിക് ഉപയോഗിച്ച് വായ കഴുകിയെന്നും നീന അഭിമുഖത്തില്‍ വെളിപ്പെടുത്തി താനൊരു അഭിനേത്രിയാണെന്നും ഇത് ചെയ്തേ മതിയാവൂ എന്ന് താന്‍ ആ അവസരത്തില്‍ സ്വയം ഓര്‍മ്മിപ്പിച്ചതായും അവര്‍ പറഞ്ഞു.
”ചിലര്‍ക്ക് കോമഡി ചെയ്യാന്‍ കഴിയില്ല, ചിലര്‍ക്ക് ക്യാമയ്ക്ക് മുന്നില്‍ കരയാന്‍ കഴിയില്ല. ഞാന്‍ ഇത് ചെയ്തേ തീരൂ എന്ന് എന്റെ തലയില്‍ ഉറപ്പിച്ചു, എന്നിട്ട് അത് ചെയ്തു. അവസാനിച്ചയുടനെ ഞാന്‍ ഡെറ്റോള്‍ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.” ചാനല്‍ എപ്പിസോഡിന്റെ പ്രചരണത്തിനായി ഈ ക്ലിപ്പ് ഉപയോഗിച്ചു, എന്നാല്‍ അത് അവര്‍ക്ക് തിരിച്ചടിയായെന്നും നീന വെളിപ്പെടുത്തി. ”ആ സമയത്ത്, വളരെയധികം ടിവി ചാനലുകള്‍ ഉണ്ടായിരുന്നില്ല, ഇത്തരം രംഗങ്ങള്‍ വന്നാല്‍ കുടുംബങ്ങള്‍ ഒരുമിച്ച് ടിവി കാണുന്നത് അവസാനിപ്പിക്കും, എന്ന് പരക്കെ എതിര്‍പ്പ് വന്നതിനാല്‍ ആ രംഗം നീക്കം ചെയ്യേണ്ടി വന്നുവെന്നും നീന പറയുന്നു ഇന്ന് വെബ്സീരീസുകളില്‍ പോലും സെക്സ് മാത്രമായി അതില്ലെങ്കില്‍ ആരും ഒന്നും കാണില്ലെന്ന അവസ്ഥയും. FC