ആറ് കോടിയുടെ പുത്തന്‍ റേഞ്ച് റോവര്‍ വാങ്ങിവരുന്ന നടന് മഹേഷ്ബാബു.. വാഹനഭ്രമം വല്ലാത്തത് തന്നെ…
മമ്മുട്ടിയും മോഹന്‍ലാലും ഇവിടെ വാഹങ്ങള്‍ വാങ്ങി മത്സരിക്കുമ്പോള്‍ തെന്നിന്ത്യയിലെ താരങ്ങള്‍ ഒട്ടും പിറകിലല്ല, പുതിയ റേഞ്ച് റോവര്‍ ഗാരിജിലെത്തിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്.
5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില. തെന്നിന്ത്യയിലെ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനം കൂടിയാണ് റേഞ്ച് റോവര്‍. മോഹന്‍ലാല്‍, എന്‍.ടി.ആര്, ചിരഞ്ജീവി തുടങ്ങി പല സിനിമാതാരങ്ങള്‍ക്കും റേഞ്ച് റോവറുണ്ട്. സ്വര്‍ണ്ണ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ്ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. ആഢംബര കാറു കാണുമ്പോള്‍ തന്നെ ഉള്ളില്‍ മഹേഷ് ബാബുവാണെന്ന് നാട്ടുകാര്‍ക്ക് അറിയും. ഒരു കൂട്ടം ആഡംബര കാറുകള്‍ തന്നെ മഹേഷ് ബാബുവിന്റെ കൈവശമുണ്ട്. റോള്‍സ് റോയ്സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്സിഡീസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് മഹേഷ് ബാബു നേരത്തെ സ്വന്തമാക്കിയ ആഡംബര കാറുകള്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗുണ്ടുര്‍ കാരം എന്ന സിനിമയാണ് മഹേഷ് ബാബുവിന്റെ ഇനി പുറത്തിറങ്ങാനുള്ളത്. FC