നടി നൂറിന് വിവാഹിതയാകുന്നു സുന്ദരിയെ പ്രണയിച്ച് സ്വന്തമാക്കുന്നത് നടന് ഫഹീം.. കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്…..
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തില്‍ നായികയായി വന്നു പക്ഷെ ഒരു കണ്ണിറുക്കലിലൂടെ ആ സ്ഥാനം പ്രിയാ വാര്യര്‍ കൊണ്ടുപോയപ്പോള്‍ കരഞ്ഞു കണ്ണ് കലങ്ങിയത് ചരിത്രം പിന്നെയും നൂറിന് അഭിനയിച്ചു, അതെല്ലാം കഴിഞ്ഞ കഥ.
പുതിയ കഥ പ്രണയം, വിവാഹം. നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയമായി നല്ല രീതിയില്‍ വിവാഹത്തിലുമെത്തി, ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊല്ലം സ്വദേശിയായ നൂറിന് മികച്ച നര്‍ത്തകിയാണ്.
2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. നല്ല ജീവിതം നയിക്കാന്‍ കഴിയട്ടെ താരങ്ങള്‍ക്ക്. FC